
ന്യൂഡൽഹി:ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി എം.പി നൽകിയ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി സുപ്രീം കോടതിയെ സമീപിച്ചു. സുബ്രഹ്മണ്യം സ്വാമി നൽകിയ ഹർജി കനത്ത പിഴ ചുമത്തി തള്ളണമെന്ന് കക്ഷി ചേരൽ അപേക്ഷയിൽ ബിനോയ് വിശ്വം ആവശ്യപ്പെട്ടു.