lavlin

ന്യൂഡൽഹി:ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മൂന്ന് പേർ വിചാരണ നേരിടേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ നൽകിയ ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച്ച പരിഗണിക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തി.ചീഫ് ജസ്റ്റിസ് യു. യു ലളിതിന്റെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടത്. അന്ന് ചീഫ് ജസ്റ്റിസിന്റെ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികൾ കേൾക്കുന്നുണ്ട്. അതിലെ നടപടികൾ പൂർത്തിയായാലെ മറ്റ് കേസുകൾ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അന്ന് രണ്ട് മണിക്ക് രണ്ടാമത്തെ കേസായി പരിഗണിക്കാനാണ് ലാവ്‌ലിൻ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. കേസിൽ പ്രതികളുടെ ഹർജിയും കേസിൽ കക്ഷി ചേരാനുള്ള വി.എം സുധീരന്റെ അപേക്ഷയും അടക്കം അഞ്ച് ഹർജികളാണുള്ളത്.