narendra-modi

ന്യൂഡൽഹി: ഇന്ത്യൻ ക്ഷീരമേഖലയുടെ യഥാർത്ഥ നേതാക്കൾ സ്ത്രീകളാണെന്നും അവരെ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്റർനാഷണൽ ഡെയറി ഫെഡറേഷൻ വേൾഡ് ഡെയറി സമിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ക്ഷീരമേഖലയുടെ 70 ശതമാനത്തെയും പ്രതിനിധീകരിക്കുന്നത് സ്ത്രീകളാണ്. 2014ൽ ഇന്ത്യ 146 ദശലക്ഷം ടൺ പാൽ ഉത്പാദിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് 210 ദശലക്ഷം ടണ്ണായി. ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവം ക്ഷീരമേഖലയിലും എത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

48 വർഷങ്ങൾക്ക് ശേഷമാണ് വേൾഡ് ഡെയറി സമ്മിറ്റ് ഇന്ത്യയിൽ സംഘടിപ്പിച്ചിരിക്കുന്നത്. 50 രാജ്യങ്ങളിൽ നിന്നായി 1,500 പേരാണ് സമ്മിറ്റിൽ പങ്കെടുക്കുന്നത്.