medi

ന്യൂഡൽഹി:കാൻസറും​ ഹൃദ്രോഗവും പ്രമേഹവും ഉൾപ്പെടെ വിവിധ രോഗങ്ങൾക്ക് ഗുണമേന്മയുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും വാക്സിനുകളും ചികിത്സാ ഉപാധികളും കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കാൻ പുതിയ ദേശീയ അവശ്യ മരുന്ന് പട്ടിക (നാഷണൽ ലിസ്റ്റ് ഓഫ് എസൻഷ്യൽ മെഡിസിൻസ് - എൻ.എൽ.ഇ.എം) കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പുറത്തിറക്കി. 27 വിഭാഗങ്ങളിലായി 384 മരുന്നുകളുള്ള പട്ടികയിൽ 34 പുതിയ മരുന്നുകളുണ്ട്. 2015ലെ പട്ടികയിലെ 26 എണ്ണം ഒഴിവാക്കി. കൊവിഡ് വാക്‌സിനുകൾ പട്ടികയിൽ ഇല്ല.

പട്ടികയിലെ മരുന്നുകളും ഉപകരണങ്ങളും നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (എൻ.പി.പി.എ) നിശ്ചയിക്കുന്ന വിലയ്‌ക്കോ അതിൽ കുറഞ്ഞ വിലയ്‌ക്കോ വിൽക്കണം. ഷെഡ്യൂൾ ചെയ്യാത്ത (പട്ടികയിൽ ഇല്ലാത്ത) മരുന്നുകൾക്ക് 10 % വാർഷിക വില വർദ്ധന അനുവദനീയമാണ്.

പട്ടികയിലെ മരുന്നുകൾ:

ഹൃദ്രോഗങ്ങൾ, അനസ്തേഷ്യ,​ നാഡീ തകരാറുകൾ, ബാക്‌ടീരിയ - പൂപ്പൽ - അണുബാധ,​ ചെവി, മൂക്ക്, തൊണ്ട, ദഹനേന്ദ്രിയം തുടങ്ങിയ അവയവങ്ങളുടെ ചികിത്സ,​ ഹോർമോണുകൾ, രക്തം കട്ടപിടിക്കാതിരിക്കാൻ, എൻഡോക്രൈൻ മരുന്നുകളും ഗർഭനിരോധന ഉപാധികളും

ബെഡാക്വിലിൻ, ഡെലാമനിഡ് (ക്ഷയം ), ഡോളൂറ്റെഗ്രാവിർ (എച്ച്.ഐ.വി), ഡാക്ലാറ്റസ്വിർ (ഹെപ്പറ്റൈറ്റിസ് സി) തുടങ്ങിയ പേറ്റന്റുള്ള മരുന്നുകൾ

മെറോപെനം, സെഫൂറോക്‌സിം, ഇൻസുലിൻ ഗ്ലാർജിൻ, ടെനെലിഗ്ലിപ്റ്റിൻ തുടങ്ങിയ പ്രമേഹ വിരുദ്ധ മരുന്നുകൾ

നിക്കോട്ടിൻ റീപ്ളേസ്‌മെന്റ് തെറാപ്പി (എൻ.ആർ.ടി), ഓറൽ റീഹൈഡ്രേഷൻ സാൾട്ട്‌സ്, പാരസെറ്റമോൾ, റിബാവിറിൻ, സ്ട്രെപ്റ്റോമൈസിൻ, ലോറാസെപാം, ഐവർമെക്റ്റിൻ

ഒഴിവാക്കപ്പെട്ടവയിൽ ചിലത്:

ബ്ലീച്ചിംഗ് പൗഡർ, പ്രോകാർബാസിൻ, റിഫാബുട്ടിൻ, റാനിറ്റിഡിൻ, സുക്രാൾഫേറ്റ് , കാപ്രോമൈസിൻ, സെട്രിമൈഡ്, എറിത്രോമൈസിൻ, ലാമിവുഡിൻ (എ) + നെവിരാപൈൻ (ബി) + സ്റ്റാവുഡിൻ (സി), നിക്കോട്ടിനാമൈഡ്, പെഗിലേറ്റഡ് ഇന്റർഫെറോൺ ആൽഫ 2 എ, പെഗിലേറ്റഡ് ഇന്റർഫെറോൺ ആൽഫ 2 ബി, പെന്റമിഡിൻ


അവശ്യ മരുന്നുകളുടെ ദേശീയ പട്ടിക ആദ്യം തയ്യാറാക്കിയത് 1996-ൽ. 2003, 2011, 2015 വർഷങ്ങളിൽ പരിഷ്കരിച്ചു. 2015ലെ പട്ടികയിൽ 376 മരുന്നുകൾ. 2018ലെ പട്ടിക കൊവിഡ് മൂലം നീണ്ടു. ഐ.സി.എം.ആർ കഴിഞ്ഞ വർഷം സമർപ്പിച്ച പുതുക്കിയ പട്ടികയാണ് ഇപ്പോൾ പുറത്തുവന്നത്.

പട്ടിക മാനദണ്ഡം:

 നിരവധി പേർക്ക് പ്രയോജനപ്പെടുന്ന മരുന്നുകൾ.

 രോഗങ്ങളുടെ സ്വഭാവ മാറ്റം അനുസരിച്ചുള്ള പുതിയ മരുന്നുകൾ

 മരുന്നുകളുടെ സ്വീകാര്യത, സുരക്ഷ

 ഡി.ജി.സി.ഐ അംഗീകരിച്ചവ

വിലക്കുറവിൽ ലഭിക്കുന്നവ.

പട്ടികയിൽ ഒഴിവാക്കിയത്:

ഇന്ത്യയിൽ നിരോധിച്ച മരുന്നുകൾ

സുരക്ഷാപ്രശ്‌നങ്ങളുള്ളവ.

ആൻറിബയോട്ടിക്കുകൾ, വാക്സിനുകൾ, കാൻസർ മരുന്നുകൾ തുടങ്ങിയവ രോഗികൾക്ക് താങ്ങാവുന്ന വിലയ്‌ക്ക് ലഭ്യമാകും.

--മൻസുഖ് മാണ്ഡവ്യ,

കേന്ദ്ര ആരോഗ്യമന്ത്രി

പ​ട്ടി​ക​യി​ലെ​ ​ചി​ല​ ​മ​രു​ന്നു​ക​ളും​ ​ഉ​പ​യോ​ഗ​വും

​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സ
ബെ​ൻ​ഡ​മു​സ്റ്റി​ൻ​ ​ഹൈ​ഡ്രോ​ക്ലോ​റൈ​ഡ്,​ ​ഇ​റി​നോ​ടെ​ക്ക​ൻ​ ​എ​ച്ച്.​സി.​ഐ​ ​ട്രൈ​ഹൈ​ഡ്രേ​റ്റ്,​ ​ലെ​നാ​ലി​ഡോ​മൈ​ഡ്,​ ​ല്യൂ​പ്രോ​ലൈ​ഡ് ​അ​സ​റ്റേ​റ്റ്

​അ​ണു​ബാധ
ഐ​വെ​ർ​മെ​ക്ടി​ൻ,​ ​മ്യൂ​പ്പി​റോ​സി​ൻ,​ ​മെ​റോ​പെ​നം
​അ​സി​ഡി​റ്റി
റാ​നി​റ്റി​ഡിൻ

​ക​ണ്ണി​ലെ​ ​മ​ർ​ദ്ദം​ ​കു​റ​യ്‌​ക്കാൻ
ലാ​റ്റാ​നോ​പ്രോ​സ്റ്റ്

​ഹൃ​ദ​യ​ ​സം​ബ​ന്ധം
ഡാ​ബി​ഗാ​ത്ര​ൻ,​ ​ടെ​നെ​ക്‌​പ്ലേ​സ്

​ ​ഗ​ർ​ഭ​നി​രോ​ധ​നം
ഫ്ളൂ​ഡ്രോ​കോ​ർ​ട്ടി​സോൺ