cpm

ന്യൂഡൽഹി: ആനുകാലിക രാഷ്‌ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്ന രണ്ടുദിവസത്തെ സി.പി.എം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ തുടങ്ങി. ഈ വർഷം നടക്കുന്ന ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട നിലപാടുകളും ചർച്ചയാകും. സി.പി.എമ്മിന് സ്വാധീനമുള്ള സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.