kapil-sibal

ന്യൂഡൽഹി: ഹിജാബ് ധരിക്കാനുള്ള അവകാശം ആർട്ടിക്കിൾ 29 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അവകാശമാണെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയിൽ വാദിച്ചു. പൊതുസ്ഥലത്ത് ഏത് വസ്ത്രം ധരിക്കാനും 19(1)(എ) അനുസരിച്ച് അവകാശമുണ്ടെന്നിരിക്കെ സ്കൂൾ ഗേറ്റിൽ പ്രവേശിക്കുമ്പോൾ അവകാശം ഇല്ലാതാകുന്നതെങ്ങനെയാണ്. ഹിജാബ് മുസ്ലിം പെൺകുട്ടികളുടെ വ്യക്തിത്വവും അന്തസ്സും നിർവചിക്കുന്നു. സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായ ഹിജാബ് കോളേജ് ഗേറ്റിൽ അവസാനിപ്പിക്കുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ്സ് കോഡ് ഏർപ്പെടുത്താനാകില്ലെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വാദിച്ചു.