modi

ന്യൂഡൽഹി: 22-ാമത് എസ്‌.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ഉസ്ബെക്കിസ്ഥാനിലെത്തി. വൈ​കി​ട്ട് ​ഏ​ഴു​മ​ണി​ക്ക് ​ഡ​ൽ​ഹി​യി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​ ​വി​മാ​ന​ത്തി​ലാണ് മോദി​ ​ഉ​സ്ബെ​ക്കി​സ്ഥാ​നി​ലേ​ക്ക് ​പു​റ​പ്പെ​ട്ടു.​ സമർഖണ്ഡിൽ നടക്കുന്ന ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി എന്നിവരുമായി മോദി കൂടിക്കാഴ്‌ച നടത്തും. യുക്രെയിൻ അധിനിവേശത്തിന് ശേഷം പുട്ടിനുമായി നടത്തുന്ന കൂടിക്കാഴ്‌ചയ്‌ക്ക് അതീവ പ്രാധാന്യമുണ്ട്.

അന്താരാഷ‌്‌ട്ര സംഭവങ്ങൾ, ഏഷ്യാ പസഫിക് മേഖലയിലെ സാഹചര്യം, യു.എൻ-ജി 20-എസ്‌.സി.ഒ തുടങ്ങിയ പ്രധാന കൂട്ടായ്മകളിലെ സഹകരണം എന്നിവ പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫും ഉച്ചകോടിയിലുണ്ടാകും. ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് ആദ്യമായി ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌.സി‌.ഒ) പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുക്കും.

 ഷവ്കാത് ക്ഷണിച്ചെന്ന് മോദി

ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷവ്കാത് മിർസിയോയേവിന്റെ ക്ഷണപ്രകാരമാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സന്ദർഭോചിതവും പ്രാദേശികവും അന്തർദ്ദേശീയവുമായ വിഷയങ്ങൾ, എസ്‌.സി.ഒയുടെ വിപുലീകരണം, സംഘടനയിലെ സഹകരണം വിപുലീകരിക്കൽ എന്നിവ സംബന്ധിച്ച കാഴ്ചപ്പാടുകൾ പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും യാത്ര പുറപ്പെടും മുൻപ് അദ്ദേഹം പറഞ്ഞു. വ്യാപാരം, സമ്പദ്‌വ്യവസ്ഥ,സാംസ്കാരികം, വിനോദസഞ്ചാരം എന്നീ മേഖലകളിൽ പരസ്പരസഹകരണത്തിനുള്ള നിരവധി തീരുമാനങ്ങൾ സ്വീകരിക്കാനിടയുണ്ട്. മിർസിയോയേവുമായും മറ്റു രാഷ്ട്രത്തലവന്മാരുമായും ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.