ന്യൂഡൽഹി:എസ്.എൻ.സി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി സെപ്‌തംബർ 20ന് ചൊവ്വാഴ്‌ച പരിഗണിക്കും. ഇക്കഴിഞ്ഞ 13ന് ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും മാറ്റിവച്ചിരുന്നു. ചൊവ്വാഴ്‌ചയും സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടനാ ബെഞ്ചിന്റെ വാദം പൂർത്തിയായ ശേഷമാകും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ലാവ്‌ലിൻ കേസ് പരിഗണിക്കുക.