cheetah

എട്ട് ചീറ്റകളുമായി പ്രത്യേക ബോയിംഗ് 747 ജംബോ ജെറ്റ് വിമാനം വെള്ളിയാഴ്‌ച രാത്രി നമീബിയിലെ ഹോസിയാ കൂട്ടാക്കോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്ത്യയിലേക്ക്. ഇന്നലെ രാവിലെ എട്ടിന്

ഗ്വാളിയോർ വ്യോമത്താവളത്തിൽ. അവിടെ നിന്ന് രണ്ട് ചിനൂക്ക് ഹെലികോപ്‌റുകളിൽ പാൽപൂരിലേക്ക്. പിന്നെ ട്രക്കുകളിൽ കുനോയിൽ.

ഇന്ത്യയിലേക്ക് പുറപ്പെടും മുൻപ്‌ നമീബിയയിലെ ഒാജിവാറോംഗോ ചീറ്റാ കൺസർവേഷൻ ഫണ്ട് സെന്ററിൽ ക്വാറന്റീൻ.

 ഉപഗ്രഹ ട്രാക്കിംഗ് സിഗ്നലുകൾ പുറപ്പെടുവിക്കുന്ന ചിപ്പുകൾ ഘടിപ്പിച്ച കോളർ കഴുത്തിൽ ധരിപ്പിച്ചു. വാക്‌സിൻ നൽകി. ഭൂഖാണ്ഡന്തര യാത്രയും ആവാസ വ്യവസ്ഥയിലെ മാറ്റവും മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ പ്രതിരോധിക്കാൻ പരിശോധന.

എട്ട് അതിഥികൾ:

 അഞ്ചര വയസുള്ള രണ്ട് സഹോദരൻമാർ: (ഒാജിവാറോംഗോ ചീറ്റാ സങ്കേതത്തിൽ നിന്ന്)

 4.5 വയസുള്ള ആൺ ചീറ്റ (എറിൻഡി പ്രൈവറ്റ് ഗെയിം റിസർവ് വനത്തിൽ നിന്ന്)

രണ്ട് വയസുള്ള പെൺ ചീറ്റ (ഗോബാബിസിലെ വാട്ടർഹോളിൽ നിന്ന് കണ്ടെടുത്തത്)

 ചീറ്റ കൺസർവേഷൻ ഫണ്ട് സെന്ററിനടുത്തു നിന്ന് പിടിച്ച 3-4വയസുള്ള പെൺ ചീറ്റ

 രണ്ടര വയസുള്ള പെൺ ചീറ്റ( എറിൻഡി പ്രൈവറ്റ് ഗെയിം റിസർവ് വനത്തിൽ 2020 ഏപ്രിലിൽ ജനിച്ചത്)

ഗോബാബിസിലെ കൃഷിയിടത്തിൽ 2017ൽ കണ്ട 5 വയസുള്ള പെൺ ചീറ്റ

 കമാൻജാബ് ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നു പിടിച്ച 5 വയസുള്ള പെൺ ചീറ്റ

പുറപ്പെടും മുൻപ് ഭക്ഷണം നൽകിയ ശേഷം നേരിയ ഡോസിൽ മയക്കുമരുന്ന് കുത്തിവച്ച് മയക്കി.

 ഒാരോ ചീറ്റയെയും പുല്ലുവച്ച് സുഖകരമാക്കിയ വായു സഞ്ചാരമുള്ള മരക്കൂട്ടിൽ അടച്ചു.

 എട്ട് കൂടുകൾ വയ്‌ക്കാൻ സീറ്റുകൾ നീക്കിയ വിമാനത്തിൽ 10 മണിക്കൂർ യാത്ര.

 ഗ്വാളിയർ വ്യോമത്താവളത്തിൽ വീണ്ടും വൈദ്യപരിശോധന.

 കൂടുകൾ ട്രക്കിൽ കയറ്റി കുനോ പാർക്കിലേക്ക്.

 കുനോയിലെ വലകെട്ടിത്തിരിച്ച 10 കിലോമീറ്റർ ക്വാറന്റൈൻ മേഖലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചീറ്റകളെ തുറന്നുവിട്ടു.

 തുറന്നു വിട്ട ശേഷം ഭക്ഷണം നൽകി.

 ഒരുമാസം എട്ടു ചീറ്റകളും ഇവിടെ ക്വാറന്റൈനിൽ.