modi

 ഇഷ്‌ടം അമ്മയോടൊപ്പമുള്ള ആഘോഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 72-ാം പിറന്നാൾ ദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഉൾപ്പെടെ ലോക നേതാക്കൾ ആശംസ നേർന്നു.

രാഷ്‌ട്രപതി ദ്രൗപദി മുർമു, ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, ചലച്ചിത്ര താരം ഷാരൂഖ് ഖാൻ, തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ തുടങ്ങിയ പ്രമുഖർ ആശംസ നേർന്നു.

പിറന്നാൾ ദിനത്തിൽ ലഭിച്ച ലക്ഷക്കണക്കിന് അമ്മമാരുടെ അനുഗ്രഹം താൻ ആസ്വദിക്കുന്നുവെന്നും സ്ത്രീകൾ തന്റെ ഏറ്റവും വലിയ ശക്തിയും പ്രചോദനവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

മദ്ധ്യപ്രദേശിലെ ഷിയോപൂരിൽ സ്വാശ്രയ സംഘങ്ങളുടെ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനപ്പെട്ട പരിപാടികൾ ഇല്ലായിരുന്നെങ്കിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ അമ്മയോടൊപ്പം ജന്മദിനം ആഘോഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് ബി.ജെ.പി രണ്ടാഴ്ച നീളുന്ന സേവന വാര പ്രചാരണം തുടങ്ങി. ഒക്ടോബർ 2വരെയാണിത്.

മോ​ദി​ക്ക് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ജ​ന്മ​ദി​നാ​ശം​സ​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ക്ക് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ട്വി​റ്റ​റി​ലൂ​ടെ​ ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​'​പ്രി​യ​പ്പെ​ട്ട​ ​ന​രേ​ന്ദ്ര​മോ​ദി​ജി,​ ​ഉ​ഷ്‌​മ​ള​മാ​യ​ ​ജ​ന്മ​ദി​നാ​ശം​സ​ക​ൾ​ ​നേ​രു​ന്നു.​'​ ​എ​ന്നാ​ണ് ​പി​ണ​റാ​യി​ ​ട്വി​റ്റ്.