jayasankar

ന്യൂഡൽഹി:10 ദിവസത്തെ യു.എസ് സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ യാത്ര തിരിച്ചു. യു.എൻ ജനറൽ അസംബ്ലിയുടെ ന്യൂയോർക്കിൽ നടക്കുന്ന സമ്മേളനത്തിലെ ഇന്ത്യൻ സംഘത്തെ നയിക്കും.

ക്വാഡ്, ബ്രിക്സ്, ഐ.ബി.എസ്.എ യോഗങ്ങളിലും ഇന്ത്യ - ഫ്രാൻസ് - ആസ്ട്രേലിയ, ഇന്ത്യ - ഫ്രാൻസ് - യു.എ.ഇ, ഇന്ത്യ - ഇന്തോനേഷ്യ - ആസ്ട്രേലിയ തുടങ്ങിയ ത്രിരാഷ്ട്ര യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. വാഷിംഗ്ടൺ ഡിസിയിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. 24 വരെ മന്ത്രി ജയശങ്കർ ന്യൂയോർക്കിലും 25 മുതൽ 28 വരെ വാഷിംഗ്ടൺ ഡിസിയിലും സന്ദർശനം നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യു.എൻ ജനറൽ അസംബ്ലിയിൽ സെപ്തം.24ന് മന്ത്രി ജയശങ്കർ പ്രസംഗിക്കും. ജി. 4 രാഷ്ട്രങ്ങളുടെ യോഗത്തിന് അദ്ദേഹം നേതൃത്വം നൽകും. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായും കൂടിക്കാഴ്ച്ച നടത്തും.