monkey-pox

ന്യൂഡൽഹി: ഒരു നൈജീരിയൻ യുവതിക്കു കൂടി ഡൽഹിയിൽ മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ലക്ഷണങ്ങളോടെ സെപ്‌തംബർ 16ന് ഡൽഹി എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 30കാരിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന ഒമ്പതാമത്തെ കേസാണിത്. മറ്റൊരു നൈജീയരിയൻ പൗരന്റെ ഫലം വരാനുണ്ട്. ഡൽഹിയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഏട്ടു പേരും ആഫ്രിക്കൻ സ്വദേശികളാണ്. രാജ്യത്ത് ഇതുവരെ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു.