s

ന്യൂഡൽഹി:ഹയർ സെക്കൻഡറി അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷയായ സെറ്റിന്റെ മാനദണ്ഡങ്ങൾക്കെതിരെ എൻ.എസ്.എസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ പാസ്സാകാൻ

പൊതു, സംവരണ വിഭാഗങ്ങളിലുള്ളവർക്ക് വ്യത്യസ്ത മാർക്ക് നിശ്ചയിച്ചത് ഭരണഘടന വിരുദ്ധമാണെന്ന്

ആരോപിച്ചായിരുന്നു എൻ.എസ്.എസിന്റെ ഹർജി.

യോഗ്യത പരീക്ഷ വിജയിക്കണമെങ്കിൽ പൊതു വിഭാഗക്കാർ ഓരോ പേപ്പറിനും കുറഞ്ഞത് 40% മാർക്കും, രണ്ട് പേപ്പറിനും ചേർത്ത് 50% മാർക്കും നേടണം. എന്നാൽ പിന്നാക്ക,പട്ടിക, ഭിന്നശേഷി വിഭാഗങ്ങൾക്ക്

ഓരോ പേപ്പറിനും 35% ഉം, രണ്ട് പേപ്പറിനും ചേർത്ത് 40% ഉം മാർക്ക് മതി.. 2013 ൽ ഇറങ്ങിയ വിജ്ഞാപനം ചോദ്യം ചെയ്ത് 2014 ൽ എൻ.എസ്.എസ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബന്ധപ്പെട്ട അപ്പീലാണ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി ,ഇപ്പോൾ ഈ ഹർജി അപ്രസക്തമായെന്ന് വ്യക്തമാക്കി തള്ളുകയായിരുന്നു. പൊതു, സംവരണ വിഭാഗങ്ങൾക്ക് വ്യത്യസ്ത മാർക്ക് വ്യവസ്ഥയിൽ പരാതിയുണ്ടെങ്കിൽ എൻ.എസ്.എസിന് സർക്കാരിനെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസത്തിൽ

നേട്ടം കൈവരിച്ചില്ല

സാക്ഷരതയിൽ ഉന്നത നേട്ടം കൈവരിച്ച കേരളത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിക്കാനായില്ലെന്ന് സുപ്രീം കോടതി. സാക്ഷരതയിൽ കേരളത്തിലെ മാദ്ധ്യമങ്ങൾക്കും പങ്കുണ്ടെന്ന് ജസ്റ്റിസ് അബ്ദുൾ നസീർ, ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. ബീഡി ഫാക്ടറികളിൽ ബീഡി തെറുക്കുന്നതിനൊപ്പം തൊഴിലാളികൾ പത്രം വായിക്കുന്നു. ഏറ്റവും കൂടുതൽ ടി.വി ചാനലുകളുള്ളതും കേരളത്തിലാണ്. . സാക്ഷരതയിൽ കൈവരിച്ച നേട്ടം ടി.വി ചാനലുകൾ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

സ​ർ​ക്കാ​ർ​ ​ന​ട​പ​ടി
എ​ടു​ത്തി​ല്ല
എ​ൻ.​എ​സ്.​എ​സ്

കോ​ട്ട​യം​ ​:​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ത്തി​നു​ള്ള​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​സെ​റ്റ് ​പാ​സാ​കാ​ൻ​ ​പൊ​തു​വി​ഭാ​ഗ​ത്തി​നും,​ ​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​നും​ ​വ്യ​ത്യ​സ്ത​ ​മാ​ർ​ക്ക് ​നി​ശ്ച​യി​ച്ച​തി​നെ​തി​രെ
സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് ​സു​പ്രീം​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​തെ​ന്ന് ​എ​ൻ.​എ​സ്.​എ​സ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ജി.​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.
2013​ ​ൽ​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​സ​ർ​ക്കാ​രി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​ന​ട​പ​ടി​യാ​വാ​ത്ത​തി​നാ​ലാ​ണ് 2015​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത്.​ ​ഇ​തി​ൽ​ ​കോ​ട​തി​യു​ടെ​ ​ഇ​ട​പെ​ട​ൽ​ ​ആ​വ​ശ്യ​മി​ല്ലെ​ന്നും,​ ​എ​ൻ.​എ​സ്.​എ​സി​ന് ​പ​രാ​തി​യു​ണ്ടെ​ങ്കി​ൽ​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ​ന​ൽ​കാ​മെ​ന്നു​മാ​ണ് ​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും​ ​സു​കു​മാ​ര​ൻ​ ​നാ​യ​ർ​ ​പ​റ​ഞ്ഞു.