lavlin

ന്യൂഡൽഹി:എസ്.എൻ.സി ലാവ് ലിൻ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് അഞ്ചാമത്തെ കേസായി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ വാദം കേൾക്കുകയായിരുന്നു. തുടർന്നാണ് ഇന്നലെയും കേസ് മാറ്റിവച്ചത്.