ashok-gehlot-and-sasi-tha

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഡോ. ശശി തരൂർ എം.പിയും സ്ഥാനാർത്ഥികളാകുമെന്ന് ഏതാണ്ടുറപ്പായി. അതേസമയം മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്ന ഗെഹ്‌ലോട്ടിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിച്ചില്ലെന്നാണ് സൂചന.

അതേസമയം മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗും മത്സരത്തിനുണ്ടാകുമെന്നും സൂചനയുണ്ട്. എല്ലാവർക്കും മത്സരിക്കാൻ അവകാശമുണ്ടെന്നും അക്കൂട്ടത്തിൽ താനും വന്നുകൂടായ്‌കയില്ലെന്നുമാണ് ദിഗ്‌വിജയ് ഒരു ടി.വി ചാനലിനോട് പറഞ്ഞത്.

അതിനിടെ ഇന്നലെ ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുമായി രണ്ടുമണിക്കൂർ കൂടിക്കാഴ്ച നടത്തിയ ഗെഹ്‌ലോട്ട് സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ബുദ്ധിമുട്ട് അറിയിച്ചെന്നാണ് സൂചന. അദ്ധ്യക്ഷനാകണമെങ്കിൽ രാജസ്ഥാനിൽ താൻ പറയുന്ന ആളെ മുഖ്യമന്ത്രിയാക്കണമെന്ന ഉപാധിക്കും ഹൈക്കമാൻഡ് അനുകൂലമല്ലെന്നാണ് വിവരം. ഭാരത് ജോഡോ യാത്രയിൽ ചേരാൻ കേരളത്തിലേക്ക് തിരിച്ച ഗെഹ്‌ലോട്ട് രാഹുലിനെ കണ്ട് അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ഒന്നുകൂടി ആവശ്യപ്പെടും. രാഹുൽ നിലപാട് ആവർത്തിച്ചാൽ നാമനിർദ്ദേശ പത്രിക നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം ജയ്‌‌പൂരിൽ നിയമസഭാ യോഗം വിളിച്ച് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാഹചര്യം ഗെഹ്‌ലോട്ട് വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയായി തുടർന്നുകൊണ്ട് അദ്ധ്യക്ഷ പദവി ഏറ്റെടുക്കാൻ തടസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കേരളത്തിലുള്ള സച്ചിൻ യോഗത്തിൽ പങ്കെടുത്തില്ല. ഏത് ഉത്തരവാദിത്തവും താൻ നിറവേറ്റുമെന്നും പദവി പ്രധാനമല്ലെന്നും ഗെഹ്‌ലോട്ട് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. താൻ രാജസ്ഥാൻ മുഖ്യമന്ത്രിയായി തുടരുമോയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ഒരു മുഖ്യമന്ത്രിക്ക് പാർട്ടി അദ്ധ്യക്ഷനാകാൻ പാർട്ടി ഭരണഘടനയിൽ വ്യവസ്ഥയില്ലെന്ന് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി ചെയർമാൻ മധുസൂദൻ മിസ്ത്രിയും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗും ഇന്നലെ വ്യക്തമാക്കി.

 വോട്ടർ പട്ടിക പരിശോധിച്ച് തരൂർ

ഡോ. ശശി തരൂർ എം.പി ഇന്നലെ എ.ഐ.സി.സി ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരുടെ പട്ടിക പരിശോധിച്ചു. ഇതോടെ അദ്ദേഹം സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹം ശക്തമായി. നാമനിർദ്ദേശ പത്രികാ സമർപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം മധുസൂദൻ മിസ്ത്രിയിൽ നിന്ന് ചോദിച്ചറിഞ്ഞു. വോട്ടർ പട്ടിക പരസ്യപ്പെടുത്തണമെന്ന തരൂർ അടക്കമുള്ളവരുടെ ആവശ്യം തള്ളിയ എ.ഐ.സി.സി സ്ഥാനാർത്ഥികൾക്ക് പരിശോധിക്കാൻ അവസരം നൽകുമെന്ന് അറിയിച്ചിരുന്നു. അതിനിടെ രാഹുലിനെ അദ്ധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കൂടുതൽ സംസ്ഥാന ഘടകങ്ങൾ മുന്നോട്ടു വരികയാണ്. തെലങ്കാന, ഒഡീഷ, പി.സി.സികളാണ് ഏറ്റവുമൊടുവിൽ പ്രമേയം പാസാക്കിയത്.

 ഭാ​ര​ത് ​ജോ​ഡോ യാ​ത്ര​ക്കാ​ർ​ക്ക് പോ​സ്റ്റ​ൽ​ ​ബാ​ല​റ്റ്

കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ഒ​ക്‌​ടോ​ബ​ർ​ 17​ന് ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​അ​ട​ക്കം​ ​നേ​താ​ക്ക​ൾ​ക്ക് ​പോ​സ്റ്റ​ൽ​ ​വോ​ട്ട് ​ചെ​യ്യാ​ൻ​ ​സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​തോ​റി​ട്ടി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ധു​സൂ​ദ​ൻ​ ​മി​സ്‌​‌​ത്രി​ ​പ​റ​ഞ്ഞു.
രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ക്കാ​ർ​ക്കാ​യി​ ​പ്ര​ത്യേ​ക​ ​പോ​ളിം​ഗ് ​ബൂ​ത്ത് ​ഉ​ണ്ടാ​കി​ല്ല.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കും​ ​മ​റ്റ് ​പ്ര​തി​നി​ധി​ക​ൾ​ക്കും​ ​ത​പാ​ൽ​ ​ബാ​ല​റ്റ് ​ക്ര​മീ​ക​രി​ക്കും.​ ​ഇ​തി​നാ​യി​ ​നേ​ര​ത്തെ​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം. ഇ​ന്ന​ലെ​ ​ത​ന്നെ​ ​ക​ണ്ട​ ​ശ​ശി​ ​ത​രൂ​രി​ന്
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​എ​ല്ലാ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​ഉ​ത്ത​രം​ ​ന​ൽ​കി​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​നി​യ​മ​ങ്ങ​ൾ,​ ​ഏ​ജ​ന്റു​മാ​രു​ടെ​ ​എ​ണ്ണം,​ ​അ​വ​രു​ടെ​ ​ജോ​ലി,​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​ഫോം​ ​പൂ​രി​പ്പി​ക്കു​ന്ന​ ​വി​ധം​ ​തു​ട​ങ്ങി​യ​വ​ ​ത​രൂ​ർ​ ​ചോ​ദി​ച്ച​റി​ഞ്ഞു. പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 10​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​പി​ന്തു​ണ​ ​വേ​ണ​മെ​ന്നും​ ​മി​സ്ത്രി​ ​പ​റ​ഞ്ഞു.