chip

ന്യൂഡൽഹി: ചിപ്പുകളിലും മറ്റും ഉപയോഗിക്കുന്ന അർദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേകളുടെയും നിർമ്മാണം പ്രോത്‌സാഹിപ്പിക്കാൻ പദ്ധതി ചെലവിന്റെ 50 ശതമാനം ധനസഹായം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.

രാജ്യത്ത് അർദ്ധചാലക - ഡിസ്‌പ്ലേ നിർമ്മാണ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് തീരുമാനമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. നിക്ഷേപകരുമായുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ പ്ളാന്റുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം ഉടൻ തുടങ്ങും.

അർദ്ധചാലകങ്ങളുടെയും ഡിസ്‌പ്ലേകളുടെയും നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന നോഡൽ ഏജൻസിയായ ഇന്ത്യ സെമികണ്ടക്ടർ മിഷനെ സഹായിക്കാൻ വ്യവസായ - പഠന, ഗവേഷണമേഖലകളിലെ ആഗോള വിദഗ്ദ്ധരുൾപ്പെട്ട ഉപദേശക സമിതിക്കും രൂപം നൽകിയിട്ടുണ്ട്.

 സോ​ളാ​ർ​ ​മേ​ഖ​ല​യ്‌​ക്ക് ​ആ​നു​കൂ​ല്യം

കാ​ര്യ​ക്ഷ​മ​ത​യു​ള്ള​ ​സൗ​രോ​ർ​ജ്ജ​ ​പാ​ന​ലു​ക​ളു​ടെ​ ​ഉ​ത്പാ​ദ​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​പ​ദ്ധ​തി​ക്ക് ​ആ​നു​കൂ​ല്യം​ ​അ​നു​വ​ദി​ക്കാ​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​സ​ഭാ​യോ​ഗം​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​സൗ​രോ​ർ​ജ്ജ​ ​പാ​ന​ലു​ക​ളു​ടെ​ ​ഇ​റ​ക്കു​മ​തി​ ​കു​റ​യ്‌​ക്കാ​ൻ​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​പ​ദ്ധ​തി​ക്ക് 19,500​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ചെ​ല​വ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
പ്ലാ​ന്റു​ക​ൾ​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്ത​ശേ​ഷം​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ൽ​ 5​ ​വ​ർ​ഷം​ ​ഉ​യ​ർ​ന്ന​ ​കാ​ര്യ​ക്ഷ​മ​ത​ ​ല​ഭി​ക്കു​ന്ന​ ​പാ​ന​ലു​ക​ളു​ടെ​ ​നി​ർ​മ്മാ​താ​ക്ക​ൾ​ക്കാ​കും​ ​ആ​നു​കൂ​ല്യം​ ​ന​ൽ​കു​ക.​ ​പ​ദ്ധ​തി​യി​ലൂ​ടെ​ 94,000​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​നേ​രി​ട്ടു​ള്ള​ ​നി​ക്ഷേ​പ​മാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.​ ​സൗ​രോ​ർ​ജ്ജ​ ​ഗ്ലാ​സ്,​ ​ബാ​ക് ​ഷീ​റ്റ് ​തു​ട​ങ്ങി​യ​ ​സാ​മ​ഗ്രി​ക​ളു​ടെ​ ​ഉ​ത്പാ​ദ​ന​വും​ ​പ്രോ​ത്‌​സാ​ഹി​പ്പി​ക്കും.​ 1,95,000​ ​പേ​ർ​ക്ക് ​നേ​രി​ട്ടും​ 7,80,000​ ​പേ​ർ​ക്ക് ​പ​രോ​ക്ഷ​മാ​യും​ ​തൊ​ഴി​ൽ​ ​ല​ഭി​ക്കും.​ ​സൗ​രോ​ർ​ജ്ജ​ ​പാ​ന​ലു​ക​ളു​ടെ​ ​കാ​ര്യ​ക്ഷ​മ​ത​ ​കൂ​ട്ടാ​നു​ള്ള​ ​ഗ​വേ​ഷ​ണ​വും​ ​വി​ക​സ​ന​വും​ ​ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.