v-muraleedharan

ന്യൂഡൽഹി: മ്യാൻമറിലുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു. ഇതു സംബന്ധിച്ച മാദ്ധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികളെക്കുറിച്ച് മ്യാൻമറിലെ ഇന്ത്യൻ അംബാസഡർ വിനയ് കുമാറുമായി സംസാരിച്ചിരുന്നു. ആവശ്യമായ നിർദ്ദേശവും നൽകി.

30 പേരെ രക്ഷപ്പെടുത്തി. സായുദ്ധസംഘം ബന്ധികളാക്കിയ ഐ.ടി. പ്രൊഫഷണലുകളടക്കമുള്ള 300 പേരെയും സുരക്ഷിതമായി നാട്ടിലെത്തിക്കും. തായ്ലാൻഡിൽ ഡേറ്റാ എൻട്രി ജോലിക്കായി റിക്രൂട്ട് ചെയ്ത ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, പാലക്കാട് സ്വദേശികളുൾപ്പെടെയുള്ളവരെയാണ് ബന്ധികളാക്കിയത്. ചിലരെ തടവിലാക്കി നിർബന്ധപൂർവം സൈബർ കുറ്റങ്ങൾ ചെയ്യിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. മുഴുവൻ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ ശ്രമങ്ങളും മോദി സർക്കാർ സ്വീകരിക്കുമെന്നും മുരളീധരൻ പറഞ്ഞു.