pocso

ന്യൂഡൽഹി: ഇരയും കുറ്റാരോപിതനും ഒത്തുതീർപ്പിലെത്തിയാലും പോക്സോ പോലുള്ള ഗുരുതരമായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് അജയ് രസ്തോഗി, ജസ്റ്റിസ് ബി.വി. നഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. എന്നാൽ പ്രതിക്ക് കേസ് റദ്ദാക്കുന്നതിന് വീണ്ടും ഹൈക്കോടതിയെ സമീപിക്കാം.

മുസ്ലിം യൂത്ത് ലീഗ് നേതാവും ഉറുദു അദ്ധ്യാപകനുമായ ഹഫ്സൽ റഹ്മാന് എതിരായ പോക്സോ കേസ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. 16 വയസുള്ള വിദ്യാർത്ഥിനികളെ പ്രിൻസിപ്പലിന്റെ മുറിയിൽ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസെടുത്തത്. കുട്ടികളുടെ രക്ഷിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പിലെത്തിയെന്ന സത്യവാങ്മൂലത്തെ തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയായിരുന്നു.