raju-srivastava

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് ഹാസ്യതാരം രാജു ശ്രീവാസ്‌തവയുടെ ഭൗതിക ശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ യമുനാ തീരത്തെ നിധംബോധി ഘട്ടിൽ സംസ്‌കരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തിലേറെ ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന രാജു ബുധനാഴ്‌ച രാവിലെയാണ് അന്തരിച്ചത്. ഹാസ്യതാരങ്ങളും രാജുവിന്റെ സുഹൃത്തുക്കളുമായ എഹ്‌സാൻ ഖുറേഷി, സുനിൽ പാൽ, സുരേന്ദ്ര ശർമ്മ, സംവിധായകൻ മധു ഭണ്ഡാകർക്കർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.