
ന്യൂഡൽഹി: ടെലിവിഷൻ റേറ്റിംഗ് പോയിന്റിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് റിപ്പബ്ലിക് ടി.വിക്കും എ.ആർ.ജി ഭാരതിനും എൻഫോഴ്സ്‌മെന്റിന്റെ ക്ലീൻ ചിറ്റ്. എന്നാൽ ന്യൂസ് നേഷൻ, ഇന്ത്യാ ടുഡേ എന്നീ ചാനലുകൾക്കെതിരായ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇ.ഡി അറിയിച്ചു. റിപ്പബ്ലിക് ടി.വിയുടെ എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയെയും എ.ആർ.ജി മീഡിയയിലെ ചിലരെയും മഹാരാഷ്ട്ര പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്.