
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. അശ്വനി കുമാർ ഉപാദ്ധ്യായ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ മറുപടി തേടി സുപ്രീം കോടതി. ബന്ധപ്പെട്ട എല്ലാ കക്ഷികളും നവംബർ14നകം മറുപടി സമർപ്പിക്കണമെന്ന് ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശിച്ചു. ഭീഷണിപ്പെടുത്തിയും പണം നൽകിയും വഞ്ചിച്ചും മതപരിവർത്തനം നടത്തുന്നത് രാജ്യവ്യാപക പ്രശ്നമാണെന്നാണ് ഹർജിയിലെ ആരോപണം.
മതപരിവർത്തനം തടയാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മതപരിവർത്തനം തടയാൻ ആവശ്യമായ റിപ്പോർട്ടും ബില്ലും തയ്യാറാക്കാൻ ലാ കമ്മിഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.