ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെ നൽകിയ 20 ലധികം ഹർജികൾ ദസറ അവധിക്ക് ശേഷം ലിസ്റ്റ് ചെയ്യുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇന്നലെ ചീഫ് ജസ്റ്റിസ് യു.യു. ലളിത് മുമ്പാകെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ചന്ദ്രസെൻ ഹർജികളുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. 2020 മാർച്ചിൽ ഹർജികൾ ഏഴ് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന് കൈമാറേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു.