rr

ന്യൂഡൽഹി: പീഡനക്കേസ് പ്രതിയെ 10 ദിവസത്തെ വിചാരണയ്‌ക്ക് ശേഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. യു.പിയിലെ പ്രതാപ്ഗഡ് ജില്ലയിലെ പോക്സോ കോടതിയിലെ അഡീഷണൽ ജഡ്ജി പങ്കജ് കുമാർ ശ്രീവാസ്തവയാണ് പ്രതിയായ ഭൂപേന്ദ്രയ്ക്കെതിരെ ജീവപര്യന്തം തടവിനും 20,000 രൂപ പിഴയ്‌ക്കും ശിക്ഷിച്ചത്.

കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആഗസ്റ്റ് 13നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചത്. തുടർന്ന് പിടിയിലായ പ്രതിക്കെതിരെ സെപ്തംബർ 21ന് കുറ്റപത്രം സമർപ്പിച്ചു.