gov

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിമർശനങ്ങളോട് മൗനം പാലിക്കുന്ന കേരളത്തിലെ മാദ്ധ്യമങ്ങൾക്ക് ആത്മാഭിമാനമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിമർശനം. ഇന്നലെ ഡൽഹി കേരളാഹൗസിലായിരുന്നു മാദ്ധ്യമ പ്രവർത്തകരോടുള്ള ഗവർണറുടെ രോക്ഷ പ്രകടനം. മുഖ്യമന്ത്രിയുടെ പരാമർശം ആത്മാഭിമാനത്തിന് എതിരല്ലെന്ന് കരുതുന്നവരോട് സംസാരിക്കാനില്ലെന്നും അതേസമയം മറ്റു ഭാഷകളിലെ മാദ്ധ്യമപ്രവർത്തകരെ പിന്നീട് കാണുമെന്നും അദ്ദേഹം പറഞ്ഞു.