ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുത്ത പ്രസംഗങ്ങളുടെ സമാഹാരമായ ‘സബ്കാ സാത്ത് സബ്കാ വികാസ് സബ്കാ വിശ്വാസ്’ മുൻ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ എന്നിവർ പ്രകാശനം ചെയ്തു. ഡയറക്ടറേറ്റ് ഒഫ് പബ്ലിക്കേഷൻസ് ഡിവിഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്. 2019 മേയ് മുതൽ 2020 മേയ് വരെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി നടത്തിയ 86 പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര, ഡയറക്‌ടറേറ്റ് ഒഫ് പബ്ലിക്കേഷൻസ് ഡിവിഷൻ ഡയറക്ടർ ജനറൽ മോനിദീപ മുഖർജി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രസിദ്ധീകരണ വിഭാഗത്തിന്റെ വെബ്‌സൈറ്റിലൂടെയും ഭാരത്‌കോശ് പ്ലാറ്റ്‌ഫോമിലൂടെയും പുസ്തകങ്ങൾ ഓൺലൈനായി വാങ്ങാം. ആമസോണിലും ഗൂഗിൾ പ്ലേയിലും ഇ-ബുക്കുകൾ ലഭ്യമാണ്.