banned

ന്യൂഡൽഹി: മതസമൂഹങ്ങൾക്കി​ടയി​ൽ വി​ദ്വേഷം പ്രചരി​പ്പി​ച്ച പത്തു ചാനലുകളി​ൽ നി​ന്നുള്ള 45 വീഡിയോകൾ നീക്കം ചെയ്യാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യൂട്യൂബിന് നിർദ്ദേശം നൽകി. 1.30 കോടി തവണ ആളുകൾ കണ്ട വീഡിയോകളാണിത്. വ്യാജവാർത്തകളും മോർഫ് ചെയ്‌ത വീഡിയോകളും ഉൾപ്പെടെയുള്ളതാണെന്ന് രഹസ്യാന്വേഷണ ഏജൻസിയാണ് വി​വരം നൽകി​യത്.

ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ നീക്കി​യെന്നുള്ള വ്യാജ വാർത്തകൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്ത ഭീഷണികൾ, ആഭ്യന്തരയുദ്ധ പ്രഖ്യാപനം, ജമ്മു കാശ്‌മീർ, ലഡാക്ക് എന്നിവയുടെ തെറ്റായ ഭൂപടം തുടങ്ങിയവയാണ് ഇവയുടെ ഉള്ളടക്കം. ഈ വീഡിയോകൾ അഗ്നിപഥ് പദ്ധതി, സായുധസേന, ദേശീയ സുരക്ഷാസംവിധാനം, കാശ്‌മീർ വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.