v-muraleedharan

ന്യൂഡൽഹി:പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര തീരുമാനം രാജ്യസുരക്ഷ കണക്കിലെടുത്താണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ.

വർഗീയവാദത്തിലൂടെ സമാധാനത്തെയും സ്ഥിരതയെയും വെല്ലുവിളിക്കുന്നവർക്കു നേരെ കണ്ണടയ്‌ക്കാനാകില്ല. വർഗീയതയും തീവ്രവാദവും ഭീകരവാദവും തുടച്ചുനീക്കി മതേതര ഐക്യം ഉറപ്പിച്ചുതന്നെ നരേന്ദ്രമോദി സർക്കാർ മുന്നോട്ടുപോകും. മുസ്‍ലിം മത-രാഷ്ട്രീയ കൂട്ടായ്മകൾ പോലും അകലം പാലിക്കുന്ന പി.എഫ്.ഐയോട് പിണറായി സർക്കാരിനുള്ള മൃദു സമീപനമാണ് കേരളത്തെ ഇവരുടെ താവളമാക്കിയത്. പി. എഫ്.ഐ യെയും ആർ.എസ്.എസിനെയും താരതമ്യം ചെയ്യുന്ന കോൺഗ്രസിന്റെ കപട മതേതരവാദം ജനം തിരിച്ചറിയുമെന്നും വി.മുരളീധരൻ പറഞ്ഞു.