
ന്യൂഡൽഹി: പരസ്‌പരം ചളിവാരിയെറിയുന്ന പരസ്യ പ്രസ്‌താവനകൾ ഒഴിവാക്കണമെന്ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കൾക്ക് എ.ഐ.സി.സിയുടെ മുന്നറിയിപ്പ്. ഗെലോട്ട്-സച്ചിൻ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണിത്. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചും മറ്റു നേതാക്കൾക്കെതിരെയും പരസ്യ പ്രസ്‌താവന പാടില്ലെന്നും ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.