
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിന് ഒരു ദിവസം ശേഷിക്കെ ഇന്നലെ രാത്രി ജി 23 നേതാക്കൾ യോഗം ചേർന്നു. ആനന്ദ് ശർമ്മയുടെ ഡൽഹിയിലെ വസതിയിൽ മനീഷ് തിവാരി, പൃഥ്വീരാജ് ചവാൻ, ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവരാണ് യോഗം ചേർന്നത്. ജനാധിപത്യ രീതിയിലുള്ള അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനെസ്വാഗതം ചെയ്യുന്നുവെന്ന് ചവാൻ പറഞ്ഞു.