tharoor-mallikarjun

ന്യൂഡൽഹി: അശോക് ഗെലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രിപദം വിടില്ലെന്ന് വാശി പിടിച്ചപ്പോൾ ആശയക്കുഴപ്പത്തിലായ കോൺഗ്രസ് നേതൃത്വം മല്ലികാർജ്ജുന ഖാർഗെയെ സ്ഥാനാർത്ഥിയാക്കി വിശ്വസ്‌തൻ അദ്ധ്യക്ഷനാകുമെന്നുറപ്പാക്കി. പരിഷ്‌കാരം ആവശ്യപ്പെട്ട വിമത ജി 23 നേതാക്കളെ അനുനയിപ്പിച്ചതും നേട്ടമായി. കത്തയച്ചും ഗ്രൂപ്പ് യോഗം കൂടിയും വേറിട്ട് നിന്ന ജി 23 പത്രികാ സമർപ്പണത്തോടെ ഔദ്യോഗിക വിഭാഗവുമായി സമരസപ്പെട്ടെന്നാണ് സൂചന.

കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ വേണ്ടെന്ന് പ്രഖ്യാപിച്ചെങ്കിലും തങ്ങൾക്ക് നിയന്ത്രണമുള്ളയാൾ പകരം വരണമെന്ന് നിർബന്ധമുള്ള ഗാന്ധി കുടുംബം ആദ്യം പരിഗണിച്ചത് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ബാല്യകാല സുഹൃത്തായ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയായി വാഴിക്കാൻ അതൊരു അവസരമാകുമെന്നും കരുതി. എന്നാൽ ഗെലോട്ട് രാഷ്‌ട്രീയ ബുദ്ധി പ്രയോഗിച്ചപ്പോൾ ഹൈക്കമാൻഡ് കുഴഞ്ഞു.

രണ്ടു ദിവസം മുൻപ് സോണിയ നടത്തിയ അവസാനവട്ട ചർച്ചയിലും ഗെലോട്ട് വഴങ്ങാതിരുന്നപ്പോൾ രാജസ്ഥാനിലെ ഭരണം നിലനിർത്താൻ ബദൽ സ്ഥാനാർത്ഥിക്കായി നീക്കം തുടങ്ങി. ഗാന്ധി കുടുംബത്തിന് അടുപ്പമുള്ള ദിഗ്‌വിജയ് സിംഗ് ചിത്രത്തിലേക്ക് വന്നത് അങ്ങനെയാണ്. ഉത്തരേന്ത്യൻ രാഷ്‌ട്രീയം നന്നായി അറിയാവുന്ന ദിഗ്‌വിജയ് സിംഗ് നാളെ തങ്ങളെ അനുസരിക്കാൻ മടിക്കുമോ എന്ന സംശയമാണ് വിശ്വസ്‌തനായ ഖാർഗെയിലേക്ക് എത്തിച്ചത്.

പാർട്ടിയിൽ സമ്മർദ്ദ തന്ത്രം പയറ്റി സാന്നിദ്ധ്യം അറിയിക്കുകയല്ലാതെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ജി 23ക്ക് പദ്ധതി ഇല്ലായിരുന്നുവെന്നാണ് സൂചന. കൂട്ടത്തിലൊരാളായ ശശി തരൂർ പൊതു നിലപാട് തള്ളി സ്ഥാനാർത്ഥിയായത് ജി 23 ൽ ആശയക്കുഴപ്പമുണ്ടാക്കി. അങ്ങനെയാണ് അവർ തരൂരിനെ തള്ളിയത്. ഒടുവിൽ ഔദ്യോഗിക വിഭാഗത്തിന്റെ ആളെ പിന്തുണയ്‌ക്കുകയും ചെയ്‌തു.

നരേന്ദ്രമോദി നയിക്കുന്ന ബി.ജെ.പിയെയും കേന്ദ്രസർക്കാരിനെയും പ്രതിരോധിക്കാനും തിരഞ്ഞെടുപ്പ് ജയിക്കാനും കഴിയാത്ത പാർട്ടിയെ രക്ഷിക്കാനാണ് മുതിർന്ന 23 നേതാക്കൾ രംഗത്തുവന്നത്. പാർട്ടിയിൽ പുനഃസംഘടന ആവശ്യപ്പെട്ട് കത്തയച്ചതോടെ അവർ വിമതരായി ഒതുക്കപ്പെട്ടു. ഇതിനിടെ പ്രമുഖരായ ഗുലാം നബി ആസാദ്, കപിൽ സിബൽ എന്നിവർ പാർട്ടി വിട്ടതോടെ ജി 23 ദുർബലമായി.

അതോടെ മുൻ വാദങ്ങളിൽ ഉറച്ചു നിന്ന് പാർട്ടിയിൽ തങ്ങളുടെ ശക്തി തെളിയിക്കുകയായിരുന്നു ബാക്കി നേതാക്കളുടെ ലക്ഷ്യം. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഉറപ്പാക്കിയത് വിജയമാണെന്ന് അവർ കരുതുന്നു. ഒപ്പം നിലനിൽപ്പിന്റെ രാഷ്‌ട്രീയം കൂടി പയറ്റിയാണ് ഖാർഗെയെ പിന്തുണയ്‌ക്കാൻ ആനന്ദ് ശർമ്മയും മനീഷ് തിവാരിയും അടക്കം തയ്യാറായത്.

 പാ​ർ​ട്ടി​യി​ൽ​ ​പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ത​രൂ​രി​ന്റെ​ ​പ്ര​ക​ട​ന​ ​പ​ത്രിക

​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​ന​ത്തേ​ക്കു​ള്ള​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​തി​ന് ​പി​ന്നാ​ലെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളി​ൽ​ ​അ​ട​ക്കം​ ​പാ​ർ​ട്ടി​യി​ൽ​ ​വ​രു​ത്തേ​ണ്ട​ ​സ​മൂ​ല​ ​പ​രി​ഷ്‌​കാ​ര​ങ്ങ​ൾ​ ​വി​ശ​ദീ​ക​രി​ച്ചു​ള്ള​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​ ​ശ​ശി​ ​ത​രൂ​ർ​ ​പു​റ​ത്തി​റ​ക്കി.

പ്ര​ധാ​ന​ ​വാ​ഗ്‌​ദാ​ന​ങ്ങ​ൾ
​പാ​ർ​ട്ടി​ക്ക് ​മു​ഴു​വ​ൻ​ ​സ​മ​യ​ ​അ​ദ്ധ്യ​ക്ഷ​ൻ.​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എ​ല്ലാ​വ​ർ​ക്കും​ ​പ്രാ​പ്യ​നാ​ക​ണം.​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​മൂ​ന്നു​ ​മാ​സം​കൂ​ടു​മ്പോ​ൾ​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ട​ത്ത​ണം.
​ ​അ​ഞ്ച് ​മേ​ഖ​ല​ക​ളെ​ ​പ്ര​തി​നി​ധീ​ക​രി​ച്ച് ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രെ​ ​നി​യ​മി​ക്കും.​ ​സം​സ്ഥാ​ന​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​എ​ണ്ണം​ ​കു​റ​യ്‌​ക്കും.​ ​പ്ര​വ​ർ​ത്ത​ക​ ​സ​മി​തി​ക്ക് ​പ്ര​തി​മാ​സ​ ​യോ​ഗം,​ ​അ​ഞ്ച് ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​എ.​ഐ.​സി.​സി​ ​പ്ലീ​ന​റി​ ​സ​മ്മേ​ള​ന​ങ്ങ​ൾ,​ ​പാ​ർ​ട്ടി​ ​പ്ര​സി​ഡ​ന്റി​ന് ​ര​ണ്ടു​വ​ർ​ഷം,​ ​മ​റ്റ് ​ഭാ​ര​വാ​ഹി​ക​ൾ​ക്ക് ​അ​ഞ്ച് ​വ​ർ​ഷം​ ​സ​മ​യ​ ​പ​രി​ധി.
​ ​സം​സ്ഥാ​ന,​ ​ജി​ല്ല,​ ​ബ്ലോ​ക്ക് ​നേ​താ​ക്ക​ൾ​ക്ക് ​അ​ധി​കാ​രം
​ ​ഒ​രു​ ​വ്യ​ക്തി​ ​ഒ​രു​ ​പ​ദ​വി​:​ ​അ​ധി​കാ​രം​ ​ഏ​താ​നും​ ​പേ​രി​ൽ​ ​കേ​ന്ദ്രീ​ക​രി​ക്ക​രു​ത്.​ ​സ​ർ​ക്കാ​രി​നെ​ ​ദി​നം​പ്ര​തി​ ​വെ​ല്ലു​വി​ളി​ക്കാ​ൻ​ ​'​ഷാ​ഡോ​ ​കാ​ബി​ന​റ്റ്
​ ​ഒ​രു​ ​വ്യ​ക്തി​ ​ഒ​രു​ ​പ​ദ​വി​ ​എ​ന്ന​ ​ഉ​ദ​യ്‌​പൂ​ർ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​പ്പാ​ക്കും.
​എ​ല്ലാ​ ​പാ​ർ​ട്ടി​ ​ചു​മ​ത​ല​ക​ളും​ ​ര​ണ്ട് ​ടേ​മാ​യി​ ​നി​ജ​പ്പെ​ടു​ത്തും.

​ ​ഭ​ര​ണ​ഘ​ട​ന​ ​പ്ര​കാ​രം​ ​എ​ല്ലാ​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്കും​ ​തു​ല്ല്യ​ത​ ​പാ​ർ​ട്ടി​യി​ലും​ ​ന​ട​പ്പാ​ക്കും.
​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​കു​റ​ഞ്ഞ​ത് ​മൂ​ന്ന് ​മാ​സം​ ​മു​ൻ​പാ​യി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​തീ​രു​മാ​നി​ക്കും.​ ​തു​ട​ർ​ച്ച​യാ​യി​ ​ര​ണ്ട് ​ത​വ​ണ​ ​തോ​റ്റ​വ​രെ​ ​ഒ​രേ​ ​സീ​റ്റി​ൽ​ ​നി​ർ​ത്തി​ല്ല.​ ​സ്ഥി​ര​മാ​യി​ ​ജ​യി​ക്കു​ന്ന​ ​ഭാ​ര​വാ​ഹി​ക​ൾ​ക്ക് ​ടേം​ ​പ​രി​ധി​യി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മാ​നേ​ജ്‌​മെ​ന്റ് ​മെ​ച്ച​പ്പെ​ടു​ത്തും.
​ ​യു​വാ​ക്ക​ൾ​ക്കും​ ​വ​നി​ത​ക​ൾ​ക്കും​ ​കൂ​ടു​ത​ൽ​ ​അ​വ​സ​രം.
​ ​വ്യ​വ​സാ​യ​ങ്ങ​ളെ​ ​പി​ന്തു​ണ​യ്‌​ക്കും
​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കി​ട​യി​ൽ​ ​പാ​ർ​ട്ടി​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കും.

 പ്ര​ക​ട​ന​ ​പ​ത്രി​ക​യി​ൽ​ ​ഭൂ​പ​ടം തെ​റ്റി​:​ ​മാ​പ്പ് ​പ​റ​ഞ്ഞ് ​ത​രൂർ

​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ഡോ.​ ​ശ​ശി​ ​ത​രൂ​ർ​ ​ത​യ്യാ​റാ​ക്കി​യ​ ​പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ഭൂ​പ​ടം​ ​തെ​റ്റാ​യി​ ​ചി​ത്രീ​ക​രി​ച്ച​ത് ​വി​വാ​ദ​മാ​യി.​ ​ജ​മ്മു​ ​കാ​ശ്‌​മീ​രി​ന്റെ​യും​ ​ല​ഡാ​ക്കി​ന്റെ​യും​ ​ഭാ​ഗ​ങ്ങ​ൾ​ ​ഇ​ല്ലാ​ത്ത​ ​ഭൂ​പ​ടം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​തി​രു​ത്തി​യ​ ​പ​തി​പ്പ് ​പു​റ​ത്തി​റ​ക്കി.​ ​ഭൂ​പ​ടം​ ​തെ​റ്റി​യ​ത് ​മ​നഃ​പൂ​ർ​വ​മ​ല്ലെ​ന്നും​ ​വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ​പ​റ്റി​യ​ ​പി​ശ​കി​ന് ​നി​രു​പാ​ധി​കം​ ​ക്ഷ​മ​ ​ചോ​ദി​ക്കു​ന്നു​വെ​ന്നും​ ​ത​രൂ​ർ​ ​പി​ന്നീ​ട് ​ട്വീ​റ്റ് ​ചെ​യ്തു.
പ്ര​ക​ട​ന​ ​പ​ത്രി​ക​യി​ലെ​ ​അ​ച്ച​ടി​ ​പി​ശ​ക് ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​ച​ർ​ച്ച​യാ​യി.​ ​അ​തേ​സ​മ​യം​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​ഭാ​ര​ത് ​ജോ​ഡോ​ ​യാ​ത്ര​ ​ന​ട​ത്തു​മ്പോ​ഴാ​ണ് ​അ​ദ്ധ്യ​ക്ഷ​ ​സ്ഥാ​നാ​ർ​ത്ഥി​ ​ഇ​ന്ത്യ​യു​ടെ​ ​ഭൂ​പ​ടം​ ​തെ​റ്റി​ച്ച​തെ​ന്ന് ​ബി.​ജെ.​പി​ ​ഐ.​ടി​ ​സെ​ൽ​ ​മേ​ധാ​വി​ ​അ​മി​ത് ​മാ​ള​വ്യ​ ​ക​ളി​യാ​ക്കി.​ 2019​ ​ഡി​സം​ബ​റി​ൽ​ ​ത​രൂ​ർ​ ​സി​‌.​എ​‌.​എ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​പോ​സ്റ്റ് ​ചെ​യ്‌​ത​ ​ട്വീ​റ്റി​ലും​ ​സ​മാ​ന​ ​പി​ശ​ക് ​സം​ഭ​വി​ച്ചി​രു​ന്നു.