
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്(ഇ.വി.എം) എതിരെ മദ്ധ്യപ്രദേശ് ജൻ വികാസ് പാർട്ടി നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 50,000 രൂപ പിഴയും ചുമത്തി. പതിറ്റാണ്ടുകളായി രാജ്യത്ത് ഇ.വി.എം ഉപയോഗിക്കുന്നുണ്ടെന്നും ഇടയ്ക്കിടെ മെഷീനെതിരെ പ്രശ്നങ്ങൾ ഉന്നയിക്കാൻ ശ്രമം നടക്കുന്നെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ,ജസ്റ്റിസ് അഭയ് എസ്.ഓക എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പിൽ അംഗീകാരം ലഭിക്കാത്ത പാർട്ടി ഹർജികൾ നൽകി അംഗീകാരം തേടാൻ ശ്രമിക്കുന്നെന്നും കോടതി പറഞ്ഞു.