bank

കാലടി: കാലടി ഫാർമേഴ്സ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഇൻചാർജ് അഡ്വ.എം.വി.പ്രദീപ് അദ്ധ്യക്ഷനായി. സഹകരണ സംഘം ജോ രജിസ്ട്രാർ സജീവ് കർത്ത, ആലുവ അസി.രജിസ്ട്രാർ ജനറൽ മനോജ് കെ.വിജയൻ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ബേബി കാക്കശേരി, നാസർ കണേലി, ബാങ്ക് മുൻ പ്രസിഡന്റുമാരായ എം.ടി.വർഗീസ്, എം.കെ.കുഞ്ചു, ബാങ്ക് മാനേജിംഗ് ഡയറക്ടർ സനീഷ് ശശി, ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

ഫോട്ടോ: ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം ഡോ. ധർമ്മരാജ് അടാട്ട് നിർവഹിക്കുന്നു