കൊച്ചി: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കുന്നതിന് ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യും. ഇതിനുള്ള താൽപര്യപത്രം സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വയോമധുരം പദ്ധതിയുടെ suneethi.sjd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന സെപ്തംബർ 15 വരെ സമർപ്പിക്കാം. 60 വയസിനു മുകളിലുള്ള ബി.പി.എൽ ലിസ്റ്റിൽപെട്ടവർക്കാണ് ആനുകൂല്യം നൽകുന്നത്. മുൻ വർഷങ്ങളിൽ ഗ്ലൂക്കോമീറ്റർ ലഭിച്ചിട്ടുള്ളവർ വീണ്ടും ആനുകൂല്യത്തിന് അർഹരല്ല. വിവരങ്ങൾക്ക്, ഫോൺ : 0484245377