mpgeorge

പെരുമ്പാവൂർ: സാമൂഹ്യ പ്രവർത്തകനും ഓൾ ഇന്ത്യാ ഫെഡറൽ ബ്‌ളോക് (എ.ഐ.എഫ്.ബി) പാർട്ടി ചെയർമാനുമായ എം.പി. ജോർജിന് ഇന്ത്യൻ എമ്പയർ യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. കഴിഞ്ഞ 35 വർഷക്കാലത്തെ പൊതു പ്രവർത്തനത്തെ മാനിച്ചാണ് ജോർജിനെ ഡോക്ടറേറ്റ് നൽകി ആദരിച്ചത്. യൂണിവേഴ്‌സിറ്റി ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തമിഴ്‌നാട്ടിലെ ഹൊസൂറിൽ നടന്ന ചടങ്ങിൽ ജോർജ് ഡോക്ടറേറ്റ് ഏറ്റുവാങ്ങി. മാർഷ്യൽ ആർട്സിന്റെ ചീഫ് ഇൻസ്ട്രക്ടറും ഇന്റർനാഷണൽ കരാട്ടെ അക്കാഡമി ഒഫ് മലേഷ്യയുമായി അഫിലിയേഷനുള്ള ഷിയാക്കൻ മാർഷ്യൽ ആർട്സ് കരാട്ടെ സ്‌കൂൾ സ്ഥാപകനും ചീഫ് ഇൻസ്ട്രക്ടറും കൂടിയാണ് ഇദ്ദേഹം. മികച്ച ക്ഷീര കർഷകൻ കൂടിയായ ജോർജ് ഡയറി ഫാമിംഗ് മേഖല കേന്ദ്രീകരിച്ചും പ്രവർത്തിച്ചുവരുന്നു.