പെരുമ്പാവൂർ: സഹകരണ വകുപ്പിന്റേയും കൺസ്യൂമർ ഫെഡിന്റേയും ആഭിമുഖ്യത്തിൽ നടത്തുന്ന സഹകരണ ഓണച്ചന്തയ്ക്ക് ക്രാരിയേലി സർവീസ് സഹകരണ ബാങ്കിൽ തുടക്കം കുറിച്ചു. ബാങ്കിന്റെ കൊമ്പനാട് സഹകരണ സൂപ്പർമാർക്കറ്റിൽ ബാങ്ക് പ്രസിഡന്റ് കെ.ജി.വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.എസ്.ശശികല, ബാങ്ക് മുൻ പ്രസിഡന്റ് വി.എൻ.സുബ്രഹ്മണ്യൻ, അംഗങ്ങളായ വിനു സാഗർ, ബിജു പീറ്റർ, അരുൺ ജോർജ്, കുമാരി സത്യൻ, സെക്രട്ടറി എം.വി.ഷാജി എന്നിവർ സംസാരിച്ചു. ബാങ്കിന്റെ കീഴിൽ ക്രാരിയേലി നീതി സ്റ്റോർ, കൊമ്പനാട് സഹകരണ സൂപ്പർ മാർക്കറ്റ്, വേങ്ങൂയർ ബ്രാഞ്ച് എന്നിവിടങ്ങളിലായി മൂന്ന് ചന്തകളാണ് ഇത്തവണ പ്രവർത്തിക്കുന്നത്.
ഫോട്ടോ അടിക്കുറിപ്പ്: ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണചന്ത ബാങ്ക് പ്രസിഡന്റ് കെ.ജി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.