കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിലെ ഓണവിപണി ചലച്ചിത്ര നടൻ സന്തോഷ് ഉദ്ഘാടനം ചെയ്തു. പാലട പ്രഥമൻ, പരിപ്പ് പ്രഥമൻ, പഴം പ്രഥമൻ, ശർക്കര വരട്ടി, കായ വറുത്തത്, കാളൻ, പുളിയിഞ്ചി, വാടുകപ്പുളി നാരങ്ങ, മാങ്ങാകറി, നാരങ്ങാകറി, സാംബാർ, അവിയൽ, കൂട്ടുകറി എന്നിവ ക്ഷേത്രത്തിനു സമീപം പ്രത്യേകം തയ്യാർ ചെയ്ത പന്തലിൽ ലഭിക്കും. എല്ലാ വിഭവങ്ങളും ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയതാണ്. ഓണം വരെ എല്ലാ ദിവസവും വിപണി ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര സമിതി പ്രസിഡന്റ് കെ.എൻ. സതീഷ്, ക്ഷേത്ര സമിതി സെക്രട്ടറി പി.വി. അതികായൻ എന്നിവർ അറിയിച്ചു.