കോലഞ്ചേരി: തിരുവാണിയൂർ സെന്റ് ഫിലോമിനാസ് ഹൈസ്‌കൂളിൽ സോഷ്യൽ ജസ്റ്റിസ് ഫോറം സംഘടിപ്പിക്കുന്ന നമുക്ക് പഠിക്കാം, നന്മയുടെ പാഠം സൗഹൃദക്കൂട്ടായ്മ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.ഇമ്മാനുവേൽ അദ്ധ്യക്ഷനാകും. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യും.