കോലഞ്ചേരി: കുറിഞ്ഞി പബ്ലിക് ലൈബ്രറിയിൽ പ്രതിഭാ സംഗമം നടത്തി. മികച്ച സേവനം കാഴ്ചവച്ച ആശാ വർക്കറേയും അങ്കണവാടി അദ്ധ്യാപികയേയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് ഉദ്ഘാടനം ചെയ്തു. പി.വി. ജോസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം മാത്യൂസ് കുമ്മണ്ണൂർ, എം.കെ.പോൾ തുടങ്ങിയവർ സംസാരിച്ചു.