വൈപ്പിൻ: ബാങ്കിൽ അംഗത്വമെടുത്ത് പത്തുവർഷം കഴിഞ്ഞ എഴുപത്തിയഞ്ച് വയസ് പൂർത്തിയാക്കിയ അംഗങ്ങൾക്ക് 2000 രൂപ വീതം പള്ളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ സാന്ത്വനം പെൻഷൻ നൽകി. വിതരണം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.വി.എബ്രഹാം അദ്ധ്യക്ഷനായി. ഭരണ സമിതി അംഗം പി.ബി.സജീവൻ സ്വാഗതവും സെക്രട്ടറി കെ.എസ്.അജയകുമാർ നന്ദിയും പറഞ്ഞു. 1198 പേർക്കാണ് പെൻഷൻ നൽകുന്നത്.