
മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പേരമംഗലത്ത് അഷ്ടഗണപതി പ്രധാനമായുള്ള നാഗരാജ ക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് കെ.വി.സുഭാഷ് തന്ത്രിയുടെ നേതൃത്വത്തിൽ ഗജപൂജയും ആനയൂട്ടും നടത്തി. എട്ട് ഗണപതി ക്ഷേത്രത്തിലും പൂജിച്ച ഗണപതി വിഗ്രഹങ്ങൾ വീടുകളിൽ പൂജിക്കുന്നതിന് ഭക്തർക്ക് വിതരണം ചെയ്തു.