
കൊച്ചി: മുപ്പത്തിമൂന്നാമത് കെ.സി.ബി.സി നാടകമേള ഈമാസം 20 മുതൽ 30 വരെ പാലാരിവട്ടം പി.ഒ.സിയിൽ നടക്കും. 10 നാടകങ്ങൾ മത്സരത്തിനായി തിരഞ്ഞെടുത്തു.
ആറ്റിങ്ങൽ ശ്രീധന്യയുടെ ലക്ഷ്യം, വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ, പാലാ കമ്മ്യൂണിക്കേഷന്റെ അകം പുറം, കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, കൊല്ലം അസിസിയുടെ ജലം, കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, കോട്ടയം സുരഭിയുടെ കാന്തം, കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം, കൊല്ലം അശ്വതിഭാവനയുടെ വേനൽ മഴ എന്നീ നാടകങ്ങൾ 20 മുതൽ 29വരെ അവതരിപ്പിക്കും. 30നു അവാർഡ് ദാനവും ഓച്ചിറ മഹിമയുടെ പ്രമാണി പ്രദർശന നാടകവും ഉണ്ടാവും.