
കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിലെ അന്തേവാസികൾക്ക് തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് പ്രവർത്തകർ ഓണക്കോടി സമ്മാനിച്ചു. കൊവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ട് വർഷമായി മഹിളാമന്ദിരത്തിൽ ഓണം ആഘോഷിച്ചിരുന്നില്ല. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബിന്ദു മോഹൻ, സെക്രട്ടറി നിമിത സുരേഷ് , ഗീത സുരേഷ് , സുജേഷ് സത്യൻ, സുകുമാരൻ നായർ, മുൻ കൗൺസിലർ വി.പി.ചന്ദ്രൻ എന്നിവരാണ് ഓണക്കോടിയുമായി എത്തിയത്. മഹിളാമന്ദിരം സൂപ്രണ്ട് ബി.ഷൈജ നന്ദി പറഞ്ഞു.