അങ്കമാലി: തൊഴിലുറപ്പ് തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയാക്കുക, വർഷത്തിൽ 200 ദിവസം ജോലി ഉറപ്പാക്കുക, തൊഴിലാളികൾക്ക് ഇൻഷ്വറൻസും പ്രൊവിഡന്റും ഫണ്ടും ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഐ.എൻ.ടി.യു.സി മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ്ണയും നടത്തി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് എം.പി. ദേവസി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഏലിയാസ് കെ.തരിയൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, വൈസ് പ്രസിഡന്റ് ജയരാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ പോൾ പി.ജോസഫ്, മോളി വിൻസെന്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വി.ബീബിഷ്, എൻ.ഒ. കുരിയാച്ചൻ, ലൈജു ആന്റു, ഗ്രേസി ചാക്കോ, ജസ്റ്റി ദേവസിക്കുട്ടി, ഐ. എൻ.ടി.യു.സി നേതാക്കളായ ഇ.ഡി.ബെന്നി, അരുൺ ചാക്കപ്പൻ, വി.എ. പോളി, റിജോ പി.ജോസ്, പ്രവീൺ ഡേവീസ്, വി.എ.വർഗീസ് എന്നിവർ സംസാരിച്ചു.