thapal

കൊച്ചി: എറണാകുളം ആർ.എം.എസ് ഇ.കെ ഡിവിഷന്റെ ഡിവിഷണൽ തപാൽ അദാലത്ത് സെപ്തംബർ 13ന് രാവിലെ 11ന് ഗൂഗിൾ മീറ്റ് പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി നടത്തും.

എറണാകുളം ആർ.എം.എസുമായി ബന്ധപ്പെട്ട പരാതികൾ എഴുതി നൽകുകയോ അദാലത്തിൽ ഉന്നയിക്കുകയോ ചെയ്യാം. പങ്കെടുക്കാൻ താല്പര്യമുള്ളവർ പരാതികൾ/അഭിപ്രായങ്ങൾ srmekdn.keralapost@gmail.com എന്ന ഇമെയിൽ വിലാസത്തിലോ സൂപ്രണ്ട്, ആർ.എം.എസ് ഇ.കെ ഡിവിഷൻ, കൊച്ചി 682011 എന്ന തപാൽ വിലാസത്തിലോ ഈമാസം ആറിനകം അയയ്ക്കണം. കവറിന് മുകളിലും ഇമെയിലിലും 'ഡാക് അദാലത്ത്' എന്ന് രേഖപ്പെടുത്തണം. പരാതിക്കാരന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും രേഖപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.