
അങ്കമാലി: ഇന്ത്യൻ ദളിത് ഫെഡറേഷൻ അങ്കമാലി യൂണിറ്റ് അയ്യങ്കാളി ജയന്തി ആഘോഷിച്ചു. മുൻ ജില്ലാ പ്രസിഡന്റ് പി.സി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എൻ.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. അസാപ് സ്റ്റേറ്റ് കോ ഓർഡിനേറ്ററും റിട്ട.അദ്ധ്യാപകനുമായ ഫ്രാൻസിസ് തട്ടിൽ അയ്യങ്കാളിയും സമകാലിക ദളിത് സമൂഹവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. തുടർന്ന് കലാപരിപാടികൾ, മുതിർന്നവരെ ആദരിക്കൽ, മികച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകൽ എന്നിവ നടന്നു. ജില്ലാ മോഡറേറ്ററും മുൻ മുനിസിപ്പൽ കൗൺസിലറുമായ കെ.ആർ.സുബ്രൻ, യൂണിറ്റ് സെക്രട്ടറി ടി.ടി.തങ്കച്ചൻ എന്നിവർ സംസാരിച്ചു.