കൊച്ചി: മർച്ചന്റ്‌സ് അസോസിയേഷൻ കേരള കലൂർ യൂണിറ്റ് വ്യാപാരികളുടെ മക്കളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 75 വയസായ വ്യാപാരികളെ കൊച്ചി കോർപ്പറേഷൻ കൗൺസിലർ അരിസ്റ്റോട്ടിൽ ആദരിച്ചു. ചെറുകിട വ്യാപാരികളായ 15 വനിതകൾക്ക് പലിശ രഹിതവായ്പാ വിതരണവും നടത്തി. പ്രസിഡന്റ് പി.ജെ.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.

കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരായ രജനീമണി, ആഷിതയ ഹിയ, വ്യാപാരി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ പാറപ്പുറം, ജനറൽ സെക്രട്ടറി ടി.കെ. മൂസ സ്വാഗതം പറഞ്ഞു. യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.ആർ.ജോർജ്, വനിതാവിംഗ് ഭാരവാഹികളായ ഷേർളി അലക്‌സാണ്ടർ, വന്ദന, ട്രഷറർ എസ്.പി. നവാസ് തുടങ്ങിയവർ സംസാരിച്ചു.