karukutty

അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഓണച്ചന്ത പന്തയ്ക്കൽ ഹെഡ് ഓഫീസിൽ ബാങ്ക് പ്രസിഡന്റ് കെ.കെ.ഗോപിയും മുന്നൂർപ്പിള്ളിയിൽ പഞ്ചായത്ത് അംഗം ജോണി മൈപ്പാനും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോയ് ജോസഫ് അദ്ധ്യക്ഷനായി. സ്റ്റീഫൻ കോയിക്കര, സി.ആർ. ഷൺമുഖൻ, ടോണി പറപ്പിള്ളി, പ്രകാശ് പാലാട്ടി, ബൈജു പറപ്പിള്ളി, ഗോകുൽ ഗോപാലകൃഷ്ണൻ, എ.കെ. ചന്ദ്രൻ, ബാബു ഡേവിസ്, ഗ്രെയ്സി സെബാസ്റ്റ്യൻ, പുഷ്പ അശോകൻ, ഷൈജി മാർട്ടിൻ, സെക്രട്ടറി ധന്യ ദിനേശ് എന്നിവർ സംസാരിച്ചു.