ആലുവ: എസ്.എൻ.ഡി.പി യോഗം തോട്ടക്കാട്ടുകര ശാഖയിൽ സെപ്തംബർ നാലിന് ഓണാഘോഷം നടക്കും. രാവിലെ ഒമ്പതിന് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ആലുവാ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു നയിക്കുന്ന ദിവ്യജ്യോതിക്ക് സ്വീകരണം നൽകും. തുടർന്ന് പൂക്കള മത്സരം, കായിക മത്സരം, ഓണസദ്യ എന്നിവയും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് പി.വി. ദിലീപ് കുമാർ, സെക്രട്ടറി ഇൻചാർജ് പി.ആർ. രാജേഷ് എന്നിവർ അറിയിച്ചു.