hospitel

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളുള്ള ഐ.സി.യു ഉടൻ പ്രവർത്തനമാരംഭിക്കും. 25 ലക്ഷം രൂപ ചെലവിട്ടാണ് ഐ.സി.യു സ്ഥാപിച്ചു.

മെയ്ൻ ബ്ലോക്കിലെ ഒന്നാം നിലയിലെ ജനറൽ വാർഡിന് സമീപമാണ് തീവ്രപരിചരണ യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. പീഡിയാട്രിക് ഐ.സി.യു ആണ് ആദ്യം അനുവദിച്ചതെങ്കിലും പിന്നീട് ജനറൽ മെഡിസിൻ വിഭാഗം ഏറ്റെടുക്കുകയായിരുന്നു. ഐ.സി.യുവിൽ

അഞ്ച് കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലയിലെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട സർക്കാർ ആശുപത്രിയായ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നൂറു കണക്കിന് രോഗികളാണ് ദിവസവും എത്തുന്നത്. ഗുരുതരാവസ്ഥയിലായ രോഗികളെ ഐ.സി.യു സംവിധാനം ഇല്ലാത്തതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കും മറ്റു സ്വകാര്യ ആശുപ്രതികളിലേക്കും റഫർ ചെയ്യുന്നതാണ് പതിവ്. ഐ.സി.യു പൂർണ തോതിൽ പ്രവർത്തനമാരംഭിക്കുന്നതോടെ കൂടുതൽ മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിക്കും. അപകടത്തിൽപ്പെട്ടവർ അടക്കമുള്ള രോഗികൾക്ക് ആധുനിക തീവ്രപരിചരണ വിഭാഗം ആശ്വാസമാകും. ഐ.സി.യു ഉദ്ഘാടനം അടുത്ത ദിവസം നടക്കുമെന്ന് നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അബ്ദുൽ സലാം അറിയിച്ചു.