
കൊച്ചി: അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. എം.കെ. രുദ്രവാര്യരുടെ 80 -ാം പിറന്നാളാഘോഷവും കുടുംബ സംഗമവും നാളെ എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കും. സുഹൃത്തുക്കളാണ് വൈകിട്ട് മൂന്നിന് ചടങ്ങ് സംഘടിപ്പിക്കുന്നത്.
പാലാരിവട്ടം ഇന്ദിര റോഡിൽ താമസിക്കുന്ന രുദ്രവാര്യർ ഉന്നത വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറായാണ് വിരമിച്ചത്. എറണാകുളം മഹാരാജാസ്, പട്ടാമ്പി ഗവ. സംസ്കൃത കോളേജ് എന്നിവയിൽ പ്രിൻസിപ്പലായിരുന്നു. ശാസ്ത്ര മാസികകളിൽ ലേഖനങ്ങളും 15 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: എം. മഹേശ്വരി ഹൗസിംഗ് ബോർഡ് മുൻ ഉദ്യോഗസ്ഥയായിരുന്നു. ലക്ഷ്‌മി, പാർവതി എന്നിവരാണ് മക്കൾ.